തീയറ്ററുകളില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു

തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തിന് ശേഷം സംസ്ഥാനത്തെ തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശനം ഇന്ന് വീണ്ടും ആരംഭിക്കും.

ഒക്ടോബര്‍ 25 നാണ് കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട തീയേറ്ററുകള്‍ വീണ്ടും തുറന്നത്. തീയേറ്ററുകള്‍ തുറന്നെങ്കിലും പകുതി സീറ്റുകളില്‍ മാത്രമാണ് ആളുകളെ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി തീയേറ്ററുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

തീയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്നത് ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ്. മറ്റന്നാളാണ് മലയാളം ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഡോമിന്‍.ഡി. സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാര്‍ ആണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രം. ചിത്രത്തില്‍ ജോജു ജോര്‍ജാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

തീയ്യേറ്ററില്‍ സാധാരണ പോലെ ആളുകളെ പ്രവേശിപ്പിക്കില്ല പകുതി സീറ്റുകളില്‍ മാത്രമെ പ്രവേശനം ഉണ്ടാവുകയുള്ളു. കൂടാതെ എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. ഇത് ആളുകളെ കുറച്ചേക്കുമെന്ന് ആശങ്കയുണ്ട്. മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കണമെന്ന് തീയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed