‘മേക്കിംഗ് ഓഫ് ജിയോഫോണ്‍ നെക്സ്റ്റ്’ വീഡിയോ ജിയോ പുറത്തിറക്കി

കൊച്ചി: ദീപാവലിക്ക് മുന്നോടിയായി ജിയോ, ‘മേക്കിംഗ് ഓഫ് ജിയോ ഫോണ്‍ നെക്സ്റ്റ്’എന്ന വീഡിയോ പുറത്തിറക്കി.

സമീപകാലത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ഫോണുകളിലൊന്നാണ് ജിയോഫോണ്‍ നെക്സ്റ്റ്. ഇന്ത്യയെ ഹൃദയത്തില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഫോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്ഇ. തിനകം തന്നെ ആഗോള ശ്രദ്ധ നേടിത്തുടങ്ങിയിട്ടുണ്ട്. ജിയോഫോണ്‍  നെക്സ്റ്റ് ഉപയോഗിച്ച്,ഇന്ത്യയിലെ ഡിജിറ്റല്‍ കണക്റ്റിവിറ്റിയെ ജനാധിപത്യവല്‍ക്കരിക്കാന്‍ നിര്‍ണായക ചുവടുവെപ്പ് നടത്താന്‍ ജിയോ പദ്ധതിയിടുന്നത്.
.
ആന്‍ഡ്രോയിഡ് നല്‍കുന്ന പ്രഗതിഓപ്പറേറ്റിങ് സിസ്്റ്റമാണ് ജിയോഫോണ്‍ നെക്സ്റ്റ്‌ന്റെ ഹൃദയം. ഏറ്റവും കുറഞ്ഞ വിലയില്‍ തടസ്സമില്ലാത്ത ബ്രൗസിംഗ് അനുഭവം നല്കാന്‍ ജിയോയിലെയും ഗൂഗഌലെയും മികച്ച ഐ ടി വിദഗദ്ധര്‍ ഒത്തുചേര്‍ന്ന് നിര്‍മിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് പ്രഗതി.

ജിയോഫോണ്‍ നെക്സ്റ്റിന്റെ പ്രോസസര്‍ ക്വാല്‍കോം ആണ് നിര്‍മ്മിച്ചത്.മികച്ച കണക്റ്റിവിറ്റിയും,ലൊക്കേഷന്‍ ടെക്‌നോളജിയിലും,ഡിവൈസ് പെര്‍ഫോമന്‍സ്,ഓഡിയോ,ബാറ്ററി എന്നിവയുടെ പ്രകടനത്തിനും ക്വാല്‍കോം പ്രോസസ്സര്‍ ശ്രദ്ധ കേനകേന്ദ്രികരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed