മുല്ലപ്പെരിയാര്‍: നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് മുഖ്യമന്ത്രി. സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വ്യാജപ്രചരണം നിയമപരമായി നേരിടണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എം.എം. മണിയുടെ ശ്രദ്ധക്ഷണിക്കലിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുല്ലപ്പെരിയാര്‍ പുതിയ ഡാം വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ നടക്കുന്നത് വ്യാജ പ്രചരണമാണ്. മുല്ലപ്പെരിയാര്‍ അപകടത്തിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തി, ഇതാ അപകടം വരുന്നു എന്ന തരത്തിലാണ് ഭീതി പരത്തുന്നത്. അത്തരം സാഹചര്യം നിലവിലില്ല. പ്രചരണങ്ങളെ നിയമപരമായി തന്നെ നേരിടും.

പ്രശ്‌നത്തെ മറ്റൊരു തരത്തില്‍ വഴ് തിരിച്ച് വിടുന്നു. ഒരു ആപത്തും നിലനില്‍ക്കുന്നില്ല. തമിഴ്‌നാടുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. തമിഴ്‌നാടുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രചാരണങ്ങളില്‍ വ്യക്ത വരുത്തണമെന്നും, ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നുമായിരുന്നു ശ്രദ്ധക്ഷണിക്കലില്‍ എം.എം. മണി ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാരാണ് വിഷയത്തില്‍ പരിഹാരം കാണേണ്ടതെന്നും എം.എം. മണി പറഞ്ഞു.

അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവും സഭയില്‍ വിഷയം ഉന്നയിച്ചു. രൂക്ഷമായ ക്യാമ്ബയിനാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മൂന്ന് നാല് ജില്ലകളിലെ ജനങ്ങള്‍ ഭീതിയിലാണ് 35 ലക്ഷം പേരുടെ മരണത്തിന് ഇടയാക്കുമെന്നാണ് പ്രചരണം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യക്തത നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

ഭാവിയില്‍ എപ്പോഴെങ്കിലും അപകടാവസ്ഥ സൃഷ്ടിക്കാന്‍ സാധ്യതയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി മലയാള ചലച്ചിത്ര താരങ്ങള്‍. മുന്‍പും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഒറ്റക്കെട്ടായ താരങ്ങള്‍ ഇവിടെയും ഈ വിഷയത്തില്‍ തുടക്കത്തിലേ മുന്നോട്ടു വന്നിരിക്കുകയാണ്. നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ ശക്തമായ ഭാഷയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

125 വര്‍ഷം പിന്നിട്ടു നില്‍ക്കുന്ന അണക്കെട്ട് പരിധിയില്‍ കവിഞ്ഞ് നിറഞ്ഞാല്‍ ഏതുനിമിഷവും കേരളത്തിലെ അഞ്ച് ജില്ലകള്‍ക്ക് മേല്‍ ദുരന്തം വിതയ്ക്കാമെന്ന സ്ഥിതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *