മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ച് കെ.മുരളീധരന്‍ എം പി

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ച് കെ.മുരളീധരന്‍ എം.പി. സൗന്ദര്യമു്‌ണ്ടെങ്കിലും മേയറുടെ വായില്‍നിന്ന് വരുന്നതെല്ലാം ഭരണിപ്പാട്ടാണെന്നാണ് കെ.മുരളീധരന്‍ പരിഹസിച്ചത്.

നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസിന്റെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

‘കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. ശരി. പക്ഷേ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തുമാത്രം കിളിര്‍ത്തതാണ്. ആ മഴ കഴിയുമ്‌ബോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരു പാടുപേരെ കണ്ടിട്ടുള്ള ഒരു നഗരസഭയാണ് ഇത് എന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരും മുരളീധരന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *