ജമ്മുകാശ്മീരില്‍ 51000 കോടിയുടെ വികസനപദ്ധതികള്‍ പ്രഖ്യാപിച്ച്‌ അമിത് ഷാ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ജമ്മു മേഖലയില്‍ താമസിക്കുന്നവര്‍ക്ക് നീതി ലഭ്യമാകുന്ന കാലമാണിപ്പോഴെന്നും,കശ്മീരിനോടുള്ള അവഗണന ഇനിയുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

ജമ്മുവിലും കാശ്മീരിലും സന്ദര്‍ശനം നടത്തവെ ഐഐടി ജമ്മുവിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കില്‍ തീവ്രവാദികള്‍ പരാജയപ്പെടും. കശ്മീര്‍ വൈഷ്‌ണോ ദേവിയുടേയും പ്രേം നാഥ് ധോഗ്രയുടേയും ബലിദാനി ശ്യാമ പ്രസാദ് മുഖര്‍ജിയുടേയും ഭൂമിയാണ്. ഇവിടുത്തെ സമാധാനം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലായെന്നും അമിത്ഷാ പറഞ്ഞു.

2022 ഓടെ 51,000 കോടിയുടെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍തന്നെ 12,000 കോടിയിലേറെ രൂപ നിക്ഷേപിച്ചു കഴിഞ്ഞെന്നും ഷാ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരില്‍ മിനിമ വേതനം നടപ്പാക്കാന്‍ സാധിച്ചുവെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *