മുംബൈയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

മുംബൈ : മുംബൈ നഗരത്തിലെ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ലാല്‍ബാഗിലെ കെട്ടിട സമുച്ചയത്തിന്റെ 19ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല് ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഒരാള്‍ മരിച്ചു. 29 പേരെ രക്ഷപ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് കെട്ടിടത്തിന്റെ 19ാം നിലയില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി സെക്യൂരിറ്റി ജീവനക്കാരനായ അരുണ്‍ തിവാരി(30) എന്നയാള്‍ താഴേയ്ക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *