ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘട്ടനം; ഒരാള്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ആംബുലന്‍സ് െ്രെഡവര്‍മാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതായിരുന്നു മരണകാരണം.

ബുധനാഴ്ച കൊട്ടാരക്കര വിജയാ ആശുപത്രിയില്‍ നടന്ന സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആക്രമണത്തില്‍ രാഹുലിനായിരുന്നു ഗുരുതരമായി പരുക്കേറ്റത്. വടിവാളും, കരിങ്കല്ലും, ഇരുമ്ബ് ബോര്‍ഡുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.ആക്രമണത്തില്‍ രാഹുലിനായിരുന്നു ഗുരുതരമായി പരുക്കേറ്റത്.

സംഘര്‍ഷത്തിനിടെ കല്ലു കൊണ്ട് ചിലരെ ഇടിച്ചു. സമീപത്തുണ്ടായിരുന്ന നോ പാര്‍ക്കിംഗ് ബോര്‍ഡ് ഉപയോഗിച്ചും അടിച്ചു. തുടര്‍ന്നാണ് കത്തിക്കുത്തുണ്ടായത്. കുത്തേറ്റ് ആശുപത്രിയിലേക്ക് ഓടിക്കയറിയ രാഹുലിനെ പിന്തുടര്‍ന്നെത്തി വീണ്ടും ആക്രമിച്ചു.

ഓപ്പറേഷന്‍ തിയേറ്ററിലും പ്രസവ മുറിയിലുമൊക്കെ കയറി രാഹുല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ആശുപത്രിയുടെ ഉപകരണങ്ങളും ചില്ലുകളും അക്രമിസംഘം തകര്‍ത്തു. പൊലീസ് എത്തുന്നതിനു മുമ്ബ് അക്രമികള്‍ രക്ഷപ്പെട്ടു.

രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു, സഹോദരന്‍ വിനീത് എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അഖില്‍, സജയകുമാര്‍, വിജയകുമാര്‍, ലിജിന്‍, രാഹുല്‍, സച്ചു എന്നിവരെ കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്തു. 1,37,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *