റോഡുകള്‍ തടഞ്ഞ് കര്‍ഷകര്‍ സമരം ചെയ്യരുത്: സുപ്രീം കോടതി

ന്യൂഡല്‍ഹി: റോഡുകള്‍ തടഞ്ഞ് കര്‍ഷകര്‍ സമരം ചെയ്യരുത് എന്ന് സുപ്രീം കോടതി.

സമരം ചെയ്യാന്‍ അവകാശം ഉണ്ടെന്നും എന്നാല്‍ റോഡുകള്‍ തടഞ്ഞുകൊണ്ട് ഉള്ള സമരം അംഗീകരിക്കാന്‍ കഴിയില്ല എന്നും സുപ്രീം കോടതി പറഞ്ഞു.

കര്‍ഷക സമരം സംബന്ധിച്ച് കൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെ ആണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഡിസംബര്‍ 7ന് കേസ് വീണ്ടും പരിഗണിക്കും മുന്‍പ് വിഷയത്തില്‍ മറുപടി രേഖാമൂലം സമര്‍പ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതെസമയം മതിയായ ക്രമീകരണങ്ങള്‍ പൊലീസ് ഒരുക്കുന്നില്ല എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കോടതിയെ അറിയിച്ചു. രാംലീല മൈതാനത്ത് ബിജെപിക്ക് റാലി നടത്താന്‍ പൊലീസ് അവസരം ഒരുക്കിയതായും കര്‍ഷക സംഘടനകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവ് കോടതിയില്‍ പറഞ്ഞു.

രാജ്യ തലസ്ഥാനത്തെ റോഡുകള്‍ ഉപരോധിച്ചു കൊണ്ടുള്ള കര്‍ഷക സമരം തടയണം എന്നാവശ്യപ്പെട്ട് നോയിഡയിലെ താമസക്കാരായ വനിതകള്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് കൗള്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed