മഴ മുന്നറിയിപ്പില്‍ മാറ്റം; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ 8 ജില്ലകള്‍ ഓറഞ്ച് അലര്‍ട്ടിലേക്ക് മാറിയിട്ടുണ്ട്. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് എന്നീ 6 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഉച്ചക്ക് ശേഷം മഴ കനക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജാഗ്രത വിടാതെ സൂക്ഷിക്കണം. എല്ലാ മുന്‍കരുതലുകളും ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed