അണ്ണാ ഡി.എം.കെയുമായി വി.കെ ശശികലക്ക്​ യാതൊരു ബന്ധവുമില്ലെന്ന് എടപ്പാടി പളനിസാമി

ചെന്നൈ: അണ്ണാ ഡി.എം.കെയുമായി ജയലളിതയുടെ തോഴി വി.കെ ശശികലക്ക്​ യാതൊരു ബന്ധവുമില്ലെന്ന്​ പാര്‍ട്ടി ജോ. കോ ഓ ഡിനേറ്ററും തമിഴ്​നാട്​ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി.

ബുധനാഴ്​ച ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പളനിസാമി.

“ശശികലയെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഗൗരവമായി കാണുന്നില്ല. കോടതിയും തെരഞ്ഞെടുപ്പ്​ കമീഷനും തങ്ങള്‍ നയിക്കുന്നതാണ്​ യഥാര്‍ഥ അണ്ണാ ഡി.എം.കെയെന്ന്​ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്​. ശശികല നിലവില്‍ അണ്ണാ ഡി.എം.കെയില്‍ അംഗമല്ല. ശശികലയുടെ ചില നടപടികളെ മാധ്യമങ്ങള്‍ ഉയര്‍ത്തി കാണിക്കുകയാണ്​. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയാണെന്ന്​ സ്വയം അവകാശപ്പെട്ടുകൊണ്ട്​ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടും .” അദ്ദേഹം വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *