കിടപ്പ് രോഗിയായ വൃദ്ധനെ ഭാര്യ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: പത്ത് വര്‍ഷത്തിലധികമായി കിടപ്പ് രോഗിയായ വൃദ്ധനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപി(72)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം ചെയ്‌ത ഭാര്യ സുമതിയെ അടുത്തുള‌ള കുളക്കരയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.

വീട് പുതുക്കിപണിയുന്നതിനാല്‍ സമീപത്ത് നിര്‍മ്മിച്ച ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും താമസിച്ചിരുന്നത്. തൊട്ടടുത്ത് താമസിക്കുന്ന മകന്‍ രാവിലെ വന്ന് നോക്കിയപ്പോഴാണ് ഗോപിയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സുമതിയെ കുളക്കരയില്‍ കണ്ടെത്തിയത്.

15 വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് ബുദ്ധിമുട്ടുന്ന ഗോപിയുടെ വിഷമം കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സുമതി നെയ്യാറ്റിന്‍കര പൊലീസിനോട് പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന സുമതിയെ കസ്‌റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *