തിങ്കളാഴ്ച മുതല്‍ മള്‍ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയേറ്ററുകളും തുറക്കും

തിരുവനന്തപുരം:  നീണ്ട ആറു മാസത്തിനുശേഷം സംസ്ഥാനത്തെ മള്‍ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. തിയേറ്റര്‍ ഉടമകളാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് 25ന് പ്രദര്‍ശനം ആരംഭിക്കാന്‍ തീരുമാനമായത്.

മരക്കാര്‍, ആറാട്ട് അടക്കമുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. തിയേറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി 22ന് ഉടമകള്‍ സര്‍ക്കാരുമായി ചര്‍ച നടത്തും. പകുതിപേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *