മഴക്കെടുതി: ജില്ലയിൽ 21 ക്യാമ്പുകളിലായി 582 പേർ

തിരുവനന്തപുരം : ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് 21 ദുരിതാശ്വസ ക്യാമ്പുകളിലായി 582 പേരാണ് കഴിയുന്നത്. ഏറ്റവും കൂടുതൽ ക്യാമ്പുകൾ നെയ്യാറ്റിൻകര താലൂക്കിലാണ് തുറന്നത്. 10 ദുരിതാശ്വാസ ക്യാമ്പുകളിൽ 82 കുടുംബങ്ങളിലെ 206 പേരാണ് കഴിയുന്നത്.

തിരുവനന്തപുരം താലൂക്കിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇവിടെ 33 കുടുംബങ്ങളിലെ 79 പേരും ചിറയിൻകീഴ് താലൂക്കിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിൽ 68 കുടുംബങ്ങളിലെ 273 പേരും കഴിയുന്നു. നെടുമങ്ങാട് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളിലെ 24 പേരുണ്ട്.

തിരുവനന്തപുരം താലൂക്കിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ

കല്ലിയൂർ വില്ലേജ്-എം.എൻ.എൽ.പി.എസ് കല്ലിയൂർ -20 പുരുഷന്മാരും 19 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടെ 44 പേർ
നേമം വില്ലേജ്- ഗവൺമെന്റ് വെൽഫയർ എൽ.പി.എസ് കോലിയക്കോട് -5 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 9 പേർ
പേട്ട വില്ലേജ് – ഈഞ്ചക്കൽ യു.പി.എസ് -ഒരു പുരുഷനും ഒരു സ്ത്രീയും ഉൾപ്പെടെ രണ്ട് പേർ
മണക്കാട് വില്ലേജ്- ഗവൺമെന്റ് ജി.എച്ച്.എസ് കാലടി- 13 പുരുഷന്മാരും 9 സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 24 പേർ

നെയ്യാറ്റിൻകര താലൂക്കിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ

പെരുങ്കടവിള വില്ലേജ്- തൊട്ടവാരം അങ്കണവാടി -രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ ആറ് പേർ
തിരുപുറം വില്ലേജ്- ജി.എച്ച്.എസ് കാഞ്ചാംപഴിഞ്ഞി- 23 പുരുഷന്മാരും 23 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ 59 പേർ
പെരുമ്പഴുതൂർ വില്ലേജ്- മലങ്കാണി ചർച്ച് ചെമ്പരുതിവിള- 5 പുരുഷന്മാരും 4 സ്ത്രീകളും ഉൾപ്പെടെ 9 പേർ
ചെങ്കൽ വില്ലേജ്- സായ് കൃഷ്ണ സ്‌കൂൾ ചെങ്കൽ- ഒരു പുരുഷനും ഒരു സ്ത്രീയും ഉൾപ്പെടെ 2 പേർ
ചെങ്കൽ വില്ലേജ്- അമരവിള എൽ.എം.എസ്.എൽ.പി.എസ്- 5 പുരുഷന്മാരും 7 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടെ 16 പേർ
കൊല്ലയിൽ വില്ലേജ്- ഇ.എം.എസ് ലൈബ്രറി കൊല്ലയിൽ -6 പുരുഷന്മാരും 4 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടെ 12 പേർ
പൂവാർ വില്ലേജ്- ജി.എൽ.പി.എസ് പൂവാർ -23 പുരുഷന്മാരും 31 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടെ 64 പേർ
നെയ്യാറ്റിൻകര വില്ലേജ്- കൊല്ലവംവിള എൽ.എം.എസ് എൽ.പി.എസ് -രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ 7 പേർ
നെയ്യാറ്റിൻകര വില്ലേജ്- അമരവിള എൽ.എം.എസ് എ.പി.എസ് -10 പുരുഷന്മാരും ആറ് സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടെ 19 പേർ
പെരുമ്പഴുതൂർ വില്ലേജ്- ജി.എൽ.പി.എസ് വെങ്കുഴി -6 പുരുഷന്മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 12 പേർ

ചിറയിൻകീഴ് താലൂക്കിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ

കിഴുവിലം വില്ലേജ്- ജി.എൽ.പി.എസ് പടനിലം – 30 പുരുഷന്മാരും 31 സ്ത്രീകളും 22 കുട്ടികളും ഉൾപ്പെടെ 83 പേർ
ആറ്റിങ്ങൽ വില്ലേജ്- രാമച്ചംവിള എൽ.പി.എസ് ആറ്റിങ്ങൽ – 11 പുരുഷന്മാരും 13 സ്ത്രീകളും 9 കുട്ടികളും ഉൾപ്പെടെ 33 പേർ
ആറ്റിങ്ങൽ വില്ലേജ്- ജി.എൽ.പി.എസ് കുന്നുവാരം – 22 പുരുഷന്മാരും 35 സ്ത്രീകളും 25 കുട്ടികളും ഉൾപ്പെടെ 82 പേർ
പുരവൂർ വില്ലേജ്- എസ്.എൻ.വി.യു.പി.എസ് പുരവൂർ – 27 പുരുഷന്മാരും 35 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ 75 പേർ

നെടുമങ്ങാട് താലൂക്കിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ

വാമനപുരം വില്ലേജ്- ആനക്കുടി സ്‌കൂൾ വാമനപുരം- ഒരു പുരുഷനും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 5 പേർ
ആനാട് വില്ലേജ്- വഞ്ചുവം അങ്കണവാടി -ഒരു പുരുഷനും രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 4 പേർ
തെന്നൂർ വില്ലേജ് – പൊന്മുടി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് -നാല് പുരുഷന്മാരും ഏഴ് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ 15 പേർ

Leave a Reply

Your email address will not be published. Required fields are marked *

You may missed