ചെങ്ങന്നൂരില്‍ രാത്രിയില്‍ വെള്ളം ഉയരും; ജാഗ്രത വേണം:

പത്തനംതിട്ട: കക്കി ഡാം തുറന്നതിനാല്‍ ചെങ്ങന്നൂരില്‍ രാത്രിയില്‍ ജലനിരപ്പ് ഉയരുമെന്ന് മന്ത്രി സജി ചെറിയാന്‍.

കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും വെള്ളപൊക്ക കെടുതികള്‍ തുടരുന്നു. പല റോഡുകളിലും വെള്ളക്കെട്ടുകള്‍ ഉയര്‍ന്നിട്ടുണ്ട്. ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.

പമ്പാനദി തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തുക. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ വൈകുന്നേരത്തോടെ നദികളില്‍ വെള്ളം ഉയരും. വെള്ളം ഉയരുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുക. കുളിക്കുവാനോ അലക്കുവാനോ മീന്‍പിടിക്കുവാനോ പമ്ബാനദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *