പ്രകൃതിക്ഷോഭം തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സര്‍ക്കാര്‍

പത്തനംതിട്ട: പ്രകൃതിക്ഷോഭം തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സര്‍ക്കാര്‍. എയര്‍ ലിഫ്റ്റിംഗ് സംഘം പ്രദേശത്ത് സജ്ജമാണ്. കൂടുതല്‍ ദുരിദാശ്വാസ ക്യാമ്ബുകള്‍ തയാറാണെന്ന് മന്ത്രിമാരായ കെ രാജനും വീണ ജോര്‍ജും അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. വാര്‍ത്തകള്‍ നല്‍കുമ്‌ബോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു. ഇടുക്കി ഡാമിന്റെ കാര്യത്തില്‍ അനാവശ്യഭീതി വേണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇതിനിടെ സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാര്‍, ഇരട്ടയാര്‍, മൂഴയാര്‍, കല്ലാര്‍ക്കുട്ടി, പീച്ചി, ചിമ്മിണി , പെരിങ്ങല്‍കുത്ത്,കുണ്ടള, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *