ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ്

ചണ്ഡി?ഗഢ്: ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ.

തന്റെ മുന്‍ മാനേജര്‍ രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. തടവ് ശിക്ഷയ്ക്ക് പുറമെ 31 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതിയെക്കുറിച്ച് പ്രചരിച്ച കത്തിനു പിന്നില്‍ ര!!ഞ്ജിത് ആണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇയാളെ ഗുര്‍മീതും കൂട്ടാളികളും കൊലപ്പെടുത്തിയത്.

ഗുര്‍മീതിന് പുറമെ അബ്ദില്‍, കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ് എന്നിവര്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ അബ്ദില്‍ 1.5 ലക്ഷം രൂപയും കൃഷ്ണനും ജസ്ബീറും 1.25 ലക്ഷം രൂപ വീതവും അവതാര്‍ 75,000 രൂപയും നല്‍കണം. ഈ തുകയുടെ അമ്ബത് ശതമാനം രഞ്ജിത് സിംഗിന്റെ കുടുംബത്തിന് ലഭിക്കും.

ഈ മാസം ആദ്യമാണ് ഹരിയാനയിലെ പഞ്ചകുളയിലെ പ്രത്യേക സി.ബി.ഐ കോടതി അഞ്ച് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ 2017 മുതല്‍ റോത്തക് ജില്ലയിലെ സുനാറിയ ജയിലില്‍ കഴിയുന്ന ഗുര്‍മീത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed