നിണം മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

മൂവിടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘നിണം’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.

അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജന്‍, നിമിഷ സജയന്‍, ഇര്‍ഷാദ് അലി, അനിഘ സുരേന്ദ്രന്‍ , സെന്തില്‍കൃഷ്ണ, മറീന മൈക്കിള്‍, സിബി തോമസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.

ദുരൂഹ സാഹചര്യത്തില്‍, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മാമ്പള്ളി എസ്‌റ്റേറ്റില്‍ ഒരു നരവേട്ട നടക്കുന്നു. അതിനു പിന്നിലെ കരങ്ങള്‍ ആരുടേത്? എന്തിനു വേണ്ടിയായിരുന്നു ആ അരുംകൊല? അതിനുള്ള ഉത്തരങ്ങളുടെ ചുരുളുകള്‍ നിവര്‍ക്കുകയാണ് നിണം എന്ന ചിത്രം.

പ്രതികാരത്തിലൂന്നിയ ഫാമിലി സസ്‌പെന്‍സ് ത്രില്ലറാണ് നിണം. ഗിരീഷ് കടയ്ക്കാവൂര്‍, സൂര്യ കൃഷ്ണ, മനീഷ് മോഹനന്‍ , ശരത് ശ്രീഹരി, സജിത്ത്, മിഥുന്‍ പുലരി, പ്രദീപ് ആനന്ദന്‍ , രാജേഷ് ഭാനു, ലതദാസ് , കലാഭവന്‍ നന്ദന എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍ .

നവംബറില്‍ ചിത്രീകരണമാരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷന്‍ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്.

ബാനര്‍, നിര്‍മ്മാണം :മൂവി ടുഡേ ക്രിയേഷന്‍സ്, സംവിധാനം: അമര്‍ദീപ്. കഥ, തിരക്കഥ, സംഭാഷണം: വിഷ്ണുരാഗ. ഛായാഗ്രഹണം: വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനര്‍: ജയശീലന്‍ സദാനന്ദന്‍ , എഡിറ്റിംഗ് : വിപിന്‍ മണ്ണൂര്‍, ഗാനരചന: സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം : സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം: ഫര്‍ഹാന്‍, എം ആര്‍ ഭൈരവി , അസ്സോസിയേറ്റ് ഡയറക്ടര്‍ : ഷാന്‍ എസ് എം കടയ്ക്കാവൂര്‍, കല ബിനില്‍ കെ ആന്റണി, ചമയം പ്രദീപ് വിതുര, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, സ്റ്റില്‍സ് : അജേഷ് ആവണി , ഡിസൈന്‍സ് : പഌനറ്റ് ഓഫ് ആര്‍ട്ട് സ്റ്റുഡിയോ, പി ആര്‍ ഓ: അജയ് തുണ്ടത്തില്‍ .

Leave a Reply

Your email address will not be published. Required fields are marked *