മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം

കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവന്യുമന്ത്രി കെ രാജന്‍.

നഷ്ടപരിഹാര തുകയൊക്കെ അതത് സമയത്ത് തന്നെ നല്‍കുമെന്നും, പ്രാഥമികമായി നല്‍കേണ്ടതൊക്കെ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് അടിയന്തരമായി സഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. മരിച്ചവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതും പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *