വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരം മുടവന്‍മുകളില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് അപകടം. അയല്‍വാസിയുടെ വീട്ടിലെ 30 അടിഉയരത്തിലുള്ള മതില്‍ വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. സംഭവത്തില്‍ വീട് തകര്‍ന്നിട്ടുണ്ട്.

സംഭവ സ്ഥവത്ത് വീട്ടിലുണ്ടായിരുന്ന ആറംഗ കുടുംബത്തെ അഗ്നിരക്ഷാ സേന പുറത്തെടുത്തു. 22 ദിവസം പ്രായമുള്ള കുഞ്ഞിനെ അടക്കമാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയതില്‍ രണ്ട് പേരെ പരിക്കിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ശനിയാഴ്ച അര്‍ദ്ധരാത്രി 12.45ഓടെയാണ് മുടവന്‍മുകള്‍ പാലസ് റോഡിലെ വീട്ടില്‍ അപകടമുണ്ടായത്. ഷീറ്റിട്ട നാല് മുറി വീടിന് മുകളില്‍ മതിലിടിഞ്ഞുവീണ് വീട് പൂര്‍ണമായും തകരുകയായിരുന്നു. ആറംഗ കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീടാണിത്.

ഒന്നര മണിക്കൂറിലധികം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് അപകടത്തില്‍ പെട്ട എല്ലാവരെയും ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. അപകടത്തില്‍പെട്ട 80 വയസ്സുള്ള ലീല, ഉണ്ണികൃഷ്ണന്‍ (26) എന്നിവര്‍ സ്ലാബിനടിയില്‍ പെട്ട നിലയിലായിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഒന്നര മണിക്കൂറോളം നീണ്ടു നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed