താന്‍ മുഴുവന്‍ സമയം അദ്ധ്യക്ഷ: സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ നയിക്കുന്നത് താന്‍ തന്നെയാണെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി.

തന്നോട് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് പറയാം, മാദ്ധ്യമങ്ങള്‍ വഴി സംഘടനാ കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷനു വേണ്ടിയുള്ള മുറവിളി പല കോണില്‍ നിന്നും ഉയരവെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായിട്ടാണ് ചുമതല വഹിക്കുന്നത്.

കോണ്‍ഗ്രസിന് സമ്ബൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യക്ഷന്‍ വേണം എന്ന് ജി23 നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *