സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍; മികച്ച നടന്‍ ജയസൂര്യ; നടി അന്ന ബെന്‍

തിരുവനന്തപുരം: 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായും അന്ന ബെന്നിനെ മികച്ച നടിയായും തിരഞ്ഞെടുത്തു.

വെള്ളം, സണ്ണി സിനിമകളിലെ പ്രകടനമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കപ്പേളയിലെ അഭിനയത്തിനാണ് അന്ന ബെന്നിന് പുരസ്‌കാരം കിട്ടിയത്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച സിനിമ. സെക്രട്ടറിയേറ്റ് പി.ആര്‍. ചേമ്ബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.

മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ക്കായി ഫഹദ് ഫാസില്‍ (മാലിക്, ട്രാന്‍സ്), ബിജു മേനോന്‍ (അയ്യപ്പനും കോശിയും), ഇന്ദ്രന്‍സ് (വേലുക്കാക്ക), സുരാജ് വെഞ്ഞാറമൂട് (ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍), ജയസൂര്യ (വെള്ളം, സണ്ണി) എന്നിവര്‍ തമ്മില്‍ കടുത്ത മത്സരത്തിലായിരുന്നു. നടിമാരില്‍ നിമിഷ സജയന്‍, അന്നാ ബെന്‍, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരുടെ പേരുകളാണ് അവസാന റൗണ്ട് വരെ ഉയര്‍ന്ന സാധ്യതയില്‍ നിലനിന്നത്.
നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ് ഇത്തവണത്തെ ജൂറി ചെയര്‍പേഴ്സണ്‍.

മികച്ച സംവിധായകന്‍-സിദ്ധാര്‍ഥ് ശിവ (ചിത്രം-എന്നിവര്‍), മികച്ച രണ്ടാമത്തെ ചിത്രം-തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം-സെന്ന ഹെഡ്‌ഗെ), മികച്ച നവാഗത സംവിധായകന്‍-മുസ്തഫ (ചിത്രം-കപ്പേള)

മികച്ച സ്വഭാവ നടന്‍-സുധീഷ് (ചിത്രം-എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച സ്വഭാവ നടി-ശ്രീരേഖ (ചിത്രം-വെയില്‍), മികച്ച ജനപ്രിയ ചിത്രം-അയ്യപ്പനും കോശിയും (സംവിധാനം-സച്ചി), മികച്ച ബാലതാരം ആണ്‍ -നിരഞ്ജന്‍. എസ് (ചിത്രം-കാസിമിന്റെ കടല്‍), മികച്ച ബാലതാരം പെണ്‍- അരവ്യ ശര്‍മ (ചിത്രം-പ്യാലി)

മികച്ച കഥാകൃത്ത്-സെന്ന ഹെഗ്‌ഡേ (ചിത്രം-തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച ഛായാഗ്രാഹകന്‍-ചന്ദ്രു സെല്‍വരാജ് (ചിത്രം-കയറ്റം)
മികച്ച തിരക്കഥാകൃത്ത്-ജിയോ ബേബി (ചിത്രം-ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)
മികച്ച ഗാനരചയിതാവ്-അന്‍വര്‍ അലി
മികച്ച സംഗീത സംവിധായകന്‍-എം. ജയചന്ദ്രന്‍ (ചിത്രം-സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം-എം. ജയചന്ദ്രന്‍ (ചിത്രം-സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍-ഷഹബാസ് അമന്‍
മികച്ച പിന്നണി ഗായിക-നിത്യ മാമന്‍ ഗാനം- വാതുക്കല് വെള്ളരിപ്രാവ് (ചിത്രം-സൂഫിയും സുജാതയും)

Leave a Reply

Your email address will not be published. Required fields are marked *

You may missed