ഇലക്‌ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് ഉടമകള്‍ക്ക് ജീവനക്കാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ഇലക്‌ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകള്‍ക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി .

അത്യന്തം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇലക്‌ട്രോണിക് സാമഗ്രികള്‍ സ്വന്തം നിലയില്‍ കയറ്റിറക്ക് നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അതീവ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട വസ്തുക്കളുടെ പരിധിയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വരുമെന്ന് കോടതി നിരീക്ഷിച്ചു. ഇവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സൂക്ഷ്മതയും വൈദഗ്ധ്യവും വേണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *