കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ല്‍ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​യി സോ​ണി​യ ഗാ​ന്ധി തു​ട​രാ​ന്‍ തീ​രു​മാ​നം.

ത​ത്ക്കാ​ലം നേ​തൃ​ത്വ​മാ​റ്റം ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍. നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തല്‍ക്കാലം വഴങ്ങില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം.ലഖിംപൂരില്‍ പ്രിയങ്കയുടെയും രാഹുലിന്‍റേയും ഇടപെടല്‍ ഗുണം ചെയ്തെന്ന് കോണ്‍ഗ്രസ് വിലയിരുത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും.  സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഏകദേശ തീയതിയും പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചേക്കും.  ജി 23യിലെ പ്രമുഖനായ ഗുലാം നബി ആസാദ് കൊടുത്ത കത്തിന്‍റേയും ജി 23 യോഗത്തിന്‍റേയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്.

x

Leave a Reply

Your email address will not be published. Required fields are marked *