നടിയെ ആക്രമിച്ച കേസ്: ഡ്രൈവര്‍ അപ്പുണ്ണി കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി.

കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. കൂറുമാറിയതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി.

കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച തുടരും. കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. 2017 ഫെബ്രുവരിയില്‍ നെടുമ്ബാശേരിക്ക് സമീപം അത്താണിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Leave a Reply

Your email address will not be published. Required fields are marked *