സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിപിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രി നല്‍കിയത്.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. ഏറ്റെടുക്കുന്ന ഭൂമിക്ക് ഗ്രാമങ്ങളില്‍ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും വില നല്‍കും. ആരുടെയും ഭൂമി കവര്‍ന്നെടുക്കില്ല. സ്ഥലം ഏറ്റെടുക്കുമ്ബോള്‍ 9314 കെട്ടിടങ്ങള്‍ മാത്രമാണ് ഒഴിപ്പിക്കേണ്ടി വരിക.

പരിസ്ഥിതിലോല, പശ്ചിമഘട്ട മേഖലകളും ജനവാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും ഒഴിവാക്കിയാണ് പദ്ധതിക്കുള്ള സര്‍വേ പൂര്‍ത്തിയാക്കുന്നത്. പദ്ധതി അട്ടിമറിക്കരുത്. ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *