2 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് കോവാക്‌സിന് അനുമതി

ന്യുഡല്‍ഹി: രാജ്യത്തെ് കുട്ടികളില്‍ കോവാക്‌സിന്‍ വിതരണത്തിന്‌ വിദഗ്ധ സമിതി അനുമതി .

ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് നല്‍കുക. ഇതുസംബന്ധിച്ച ശിപാര്‍ശ വിദഗ്ധ സമിതി (എസ്.ഇ.സി) ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ് നല്‍കി.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കോവാക്‌സിന്റെ രണ്ടും മുന്നുംഘട്ട പരീക്ഷണങ്ങള്‍ സെപ്തംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഈ മാസം ആദ്യം ഡിസിജിഐക്ക് കൈമാറിയിരുന്നു.

നാല് വ്യവസ്ഥകള്‍ പാലിച്ചായിരിക്കണം കോവാക്‌സിന്‍ നല്‍കകേണ്ടത്. അംഗീകൃത ക്ലിനിക്കല്‍ ട്രയല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള പഠനം സ്ഥാപനം തുടരണം, പ്രിസ്‌ക്രൈബ്ഡ് ഇന്‍ഫോര്‍മേഷന്‍/ പാക്കേജ് ഇന്‍സെര്‍ട്ട് (പിഐ), പ്രൊഡക്‌ട് കാരക്ടറിസ്റ്റിക് സമ്മറി, ഫാക്‌ട്ഷീറ്റ് എന്നിവ അപ്‌ഡേറ്റ് ചെയ്യണം. സേഫ്ടി ഡേറ്റ തുടങ്ങിയ വ്യവസ്ഥകളാണ് പാലിക്കേണ്ടത്. വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ആദ്യ രണ്ട് മാസം പതിനഞ്ചു ദിവസം കൂടുമ്ബോഴും തുടര്‍ന്ന് മാസംതോറും നിരീക്ഷണം ആവശ്യമാണ്. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബാധകമായ എല്ലാ മറ്റ് മാനദണ്ഡങ്ങളും പാലിക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു.

മുതിര്‍ന്നവര്‍ക്ക് നല്‍കുന്നപോലെ 0.5 മില്ലി ഡോസ് ആണ് കുട്ടികള്‍ക്കും നല്‍കു. കുട്ടികള്‍ക്ക് നല്‍കുമ്ബോള്‍ ഡോസിന്റെ കൃത്യത കര്‍ശനമായി പാലിക്കണം. രണ്ട് വയസ്സുള്ള കുട്ടിക്ക് നിര്‍ദിഷ്ട അളവില്‍ കൂടുതല്‍ ഡോസ് നല്‍കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed