കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുന്നാഴ്ചക്കകം തെറ്റ് തിരുത്തി നല്‍കണം എന്നാണ് നിര്‍ദേശം.

സര്‍ട്ടിഫിക്കറ്റിലെ തീയതിയും വാക്സിന്‍ കേന്ദ്രവും തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി കെ.പി.ജോണും ഭാര്യ സാലിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

പിഴവ് സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും തിരുത്താന്‍ നടപടി എടുക്കുന്നുണ്ടെന്നും ഡിഎംഒ അറിയിച്ചു. രണ്ടാം ഡോസ് സര്‍ട്ടിഫിക്കറ്റില്‍ തീയതിയും വാക്സിന്‍ കേന്ദ്രവും മാറിപ്പോയെന്നായിരുന്നു പരാതി.

 

Leave a Reply

Your email address will not be published. Required fields are marked *