18 വയസിന് മുകളില്‍ 82.6 % പേരില്‍ കോവിഡ് ആന്റിബോഡി സാന്നിധ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരില്‍ കോവിഡിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി മുഖ്യമന്ത്രി പിറണായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു . അഞ്ച് വയസിന് മുകളിലുള്ള 40.2 ശതമാനം കുട്ടികളില്‍ മാത്രമാണ് ആന്റിബോഡി ഉള്ളത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 13,336 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. സിറോ സര്‍വ്വ ഫലത്തിന്റെ വിശദാംശങ്ങള്‍ ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

കോവിഡ് വന്ന് ഭേദമായവരിലും, വാക്സിനെടുത്തവരില്‍ കാണാറുള്ള ആന്റി സ്പൈക്ക്, അല്ലെങ്കില്‍ ആന്റി- ന്യൂക്ലിയോകാപ്സിഡ് എന്നീ ആന്റിബോഡികളുടെ സാനിധ്യമാണ് പരിശോധിച്ചത്. ആറ് വിഭാഗങ്ങളിലായി 13,336 സാമ്ബിള്‍ പരിശോധിച്ചു. ഇതില്‍ 18 വയസിന് മുകളില്‍ 82.6 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യമുള്ളതായി കണ്ടെത്തി.

വാക്സിനേഷന്‍ മികച്ച രീതിയില്‍ നടത്താനായതാണ് പ്രതിരോധ ശേഷി കൈവരിച്ചവരുടെ നിരക്ക് ഉയരാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം. 18 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ ആദിവാസി മേഖലയില്‍ 78.2 പേര്‍ക്ക് ആന്റിബോഡി സാന്നിധ്യമുണ്ട്. കൂടാതെ തീരദേശ മേഖലയില്‍ 87.7 ശതമാനവും, ചേരി പ്രദേശങ്ങളില്‍ 85.3 ശതമാനവും പേര്‍ പ്രതിരോധ ശേഷി കൈവരിച്ചു. 18 നും 49 വയസിനുമിടയിലുള്ള ഗര്‍ഭിണികളായ സ്ത്രീകളില്‍ 65.4 ശതമാനം പേര്‍ക്ക് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി.

ഗര്‍ഭിണികളില്‍ വൈകി വാക്സിനേഷന്‍ ആരംഭിച്ചതാണ് ഈ വിഭാഗത്തില്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വാക്സില്‍ എടുക്കാത്ത 5 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്ക് 40.2 ശതമാനം പേര്‍ പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. നിയമസഭയില്‍ ആരോഗ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലാണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്

 

 

Leave a Reply

Your email address will not be published. Required fields are marked *