വാരാണസിയില്‍ ‘ കിസാന്‍ ന്യായ്​ ‘റാലിക്കിടെ ‘ജയ്​ മാതാ ജി’ പറഞ്ഞ് പ്രിയങ്കാ ഗാന്ധി

ലഖ്​നോ: യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ ‘ കിസാന്‍ ന്യായ്​ ‘റാലിക്കിടെ ദുര്‍ഗ ദേവിയുടെ ‘ജയ്​ മാതാ ജി’ മ​ന്ത്രം വിളിച്ച്‌​​ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. ഒപ്പം പ്രവര്‍ത്തകരോട്​ ഏറ്റുപറയാനും പ്രിയങ്ക നിര്‍ബന്ധിച്ചു.

കഴിഞ്ഞ ദിവസം യുപിയില്‍ കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ‘കിസാന്‍ ന്യായ്​ ‘റാലി.

താന്‍ ഉപവാസത്തിലാണെന്നും അതിനാല്‍ ദേവുസ്​തുതി ചൊല്ലാം എന്നുപറഞ്ഞായിരുന്നു ​പ്രിയങ്കയുടെ പ്രാര്‍ഥന ഉരുവിടല്‍ .സംസ്​കൃതത്തില്‍ രണ്ടു ശ്ലോകം ചൊല്ലുകയും ‘ ജയ്​ മാതാ ജി ‘ മന്ത്രം ജപിക്കുകയും ചെയ്​തു. ഇതോടെ പ്രവര്‍ത്തകരും മന്ത്രം ഏറ്റുപറയുകയായിരുന്നു. ജയ്​ മാതാ ജി എന്ന വാക്കുകളോടെയാണ്​ പ്രസംഗം അവസാനിപ്പിച്ചതും.

ദുര്‍ഗ പൂജ ആശംസകളും പ്രിയങ്ക നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *