തമ്പാനൂരില്‍ ആര്‍ടിഒ ഓഫീസില്‍ തീ പിടിത്തം

തിരുവനന്തപുരം : തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തീ പിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

ടെര്‍മിനലിന്റെ അഞ്ചാം നിലയിലുള്ള ആര്‍ടിഒ ഓഫീസിലെ മുറിയ്ക്കുള്ളിലാണ് തീ പിടിത്തമുണ്ടായത്. പുക പുറത്തുപോകാനുള്ള മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ തീ അണയ്ക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു

മാലിന്യം ഇട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *