ആറ്റിങ്ങലില്‍ വ്യാപാര സ്ഥാപനം കത്തിനശിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനം തീപിടിച്ച് കത്തി നശിച്ചു.

പൊലീസ് സ്‌റ്റേഷന് സമീപം പാത്രങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. മധുര അലുമിനിയം സ്‌റ്റോഴ്‌സ്, ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടകളും അതിന്റെ ഗോഡൗണുമാണ് കത്തിനശിച്ചത്.

പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങള്‍, പേപ്പര്‍, സാനിറ്റൈസര്‍ തുടങ്ങിയവയാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. കടയില്‍ തീ പടര്‍ന്ന വിവരം സമീപവാസികളാണ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. കടയ്ക്ക് സമീപത്തെ വൈദ്യുതി പോസ്റ്റ് വാഹനമിടിച്ച് തകര്‍ന്നിരുന്നു. ഇതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിനിടയാക്കിയതെന്നും അറിയുന്നു.

ഫയര്‍ഫോഴ്‌സിന്റെ ആറ് യൂണിറ്റുകള്‍ രണ്ടര മണിക്കൂറോളം കഠിന പരിശ്രമം നടത്തിയാണ് തീ കെടുത്തിയത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *