ലഖിംപൂര്‍ സംഘര്‍ഷം: അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഘര്‍ഷം സംബന്ധിച്ച കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ കഠിനമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി.

നാലു കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്രയേറെ ഗുരുതരമായ കേസില്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് കോടതി ചോദിച്ചു.

ലഖിംപൂരില്‍ നടന്നത് ക്രൂരമായ കൊലപാതകമാണെന്നും എന്നാല്‍ സര്‍ക്കാരിന്റെ നടപടികള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണെന്നും കോടതി വിമര്‍ശിച്ചു.

ലഖിംപൂരില്‍ പൊലീസ് വെടിവയ്പ് നടന്നിട്ടില്ലെന്നും വേണമെങ്കില്‍ സി ബി ഐ അന്വേഷണം ആകാമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട വ്യക്തികളെ നോക്കുമ്ബോള്‍ സി ബി ഐ അന്വേഷണം കൊണ്ടും കാര്യമില്ലെന്നും മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കേണ്ടി വരുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ഈ കേസ് പൂജ അവധിക്ക് ശേഷം പരിഗണിക്കുമെന്നും അതിന് മുമ്ബ് ശക്തമായ നടപടി ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *