എയര്‍ ഇന്ത്യ‍ 18000 കോടിക്ക്‌ കേന്ദ്രസര്‍ക്കാര്‍ ടാറ്റയ്ക്ക് ലേലം ചെയ്തു

ന്യൂഡല്‍ഹി: സ്വകാര്യവല്‍ക്കരണ ലേലലേലത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ‍ കേന്ദ്രസര്‍ക്കാര്‍ ടാറ്റയ്ക്ക് ലേലം ചെയ്തു.  18000 കോടി രൂപയ്ക്കാണ് ടാറ്റാ എയര്‍ ഇന്ത്യ സ്വന്തമാക്കിയത്.

15,100 കോടി രൂപക്ക് ലേലം സ്വന്തമാക്കാന്‍ മുന്നോട്ടുവന്ന സ്‌പൈസ് ജെറ്റിനെ പിന്നിലാക്കിയാണ് എയര്‍ സ്ഥാപകര്‍ തന്നെ കമ്ബനിയെ വീണ്ടെടുത്തിരിക്കുന്നത്.

2022 ഓടെ കൈമാറ്റ നടപടികള്‍ കേന്ദ്രം പൂര്‍ത്തിയാക്കും. എയര്‍ ഇന്ത്യ ടാറ്റാ ആന്‍ഡ് സണ്‍സ് തന്നെ ഏറ്റെടുക്കും എന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ സ്ഥിരീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറായിരുന്നില്ല.

സാമ്ബത്തിക വര്‍ഷം അവസാനിക്കുന്നതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്ബനികളുടെ 100 ശതമാനം ഓഹരിയും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി. ഗ്രൗണ്ട് ഹാന്‍ഡലിങ് കമ്ബനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് െ്രെപവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരിയും സര്‍ക്കാര്‍ വില്‍ക്കും.

എയര്‍ ഇന്ത്യയുടെ നിയന്ത്രണാധികാരം ടാറ്റാ ഗ്രൂപ്പിന് ലഭിക്കുമെന്ന് കമ്ബനി മുന്‍ ഡയറക്ടര്‍ ജിതേന്ദ്രര്‍ ഭാര്‍ഗവ പ്രതീക്ഷ നേരത്തെ ത്‌ന്നെ പ്രകചിപ്പിച്ചിരുന്നു. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ കരകയറ്റാന്‍ ടാറ്റയ്ക്ക് കഴിയും. ഗ്രൂപ്പിന് അതിനുള്ള ആസ്തിയുണ്ടെന്നും ജിതേന്ദ്രര്‍ ഭാര്‍ഗവ ലേല വിവരങ്ങള്‍ പുറത്തുിവരുന്നതിന് മുമ്ബ് വ്യക്തമാക്കി.

1932ല്‍ ടാറ്റാ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. 1953ല്‍ ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *