മോന്‍സന്‍ മാവുങ്കലിന്റെ റിമാന്‍ഡ് കലാവധി നീട്ടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ റിമാന്‍ഡ് കലാവധി നീട്ടി. ഈ മാസം 20 വരെയാണ് റിമാന്‍ഡ് നീട്ടിയത്. െ്രെകം ബ്രാഞ്ച് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് മോന്‍സനെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയിരുന്നു.

പാലാ സ്വദേശി രാജീവ് നല്‍കിയ ഭൂമി തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ 3 ദിവസം െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ മോന്‍സനെ ചോദ്യം ചെയ്തത്. ഇടപാടുകാരെ കബളിപ്പിക്കാന്‍ ഉപയോഗിച്ച വ്യാജരേഖ നിര്‍മ്മിച്ചത് സംബന്ധിച്ചും ആരുടെ അക്കൗണ്ട് വഴിയായിരുന്നു കോടികളുടെ സാമ്ബത്തിക ഇടപാട് നടന്നതെന്നും അന്വേഷണ സംഘം മോന്‍സനില്‍ നിന്നും വിവരങ്ങള്‍ തേടി.

അതേസമയം മോന്‍സന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി നാളത്തേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *