കോണ്‍ഗ്രസ് മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി. കോണ്‍ഗ്രസ് തിരുത്താന്‍ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച്‌ സിപിഐമ്മില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി നല്‍കുന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെ. സുധാകരനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ബി ജെ പിയില്‍ പോകുമെന്ന് ചില ഉന്നതര്‍ പറയുന്നു. വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ച്ച പാടില്ല. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസം ഇല്ലെന്നും ബിജെപിയുടെ സാമ്ബത്തിക നയത്തെ തള്ളി പറയാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നയങ്ങളുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ല. കോണ്‍ഗ്രസിന്‍റെ നയം ബിജെപി തീവ്രമായി നടപ്പിലാക്കുന്നു. കോണ്‍ഗ്രസ് പാഠം പഠിക്കുന്നില്ല. നേതൃനിരയില്‍ വിരാജിച്ചിരുന്നവര്‍ ആണ് കോണ്‍ഗ്രസ് വിടുന്നത്.

ഗോവ ,കര്‍ണ്ണാടക ,അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഭരണം ബിജെപിയ്ക്ക് ലഭിച്ചു. ത്രിപുരയില്‍ കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നു.

കാണാന്‍ ചെല്ലുന്ന നേതാക്കളെ പട്ടിക്ക് സമമായി കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നു. പുതിയ ചിത്രം കേരളത്തിന് അനുഗുണമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് വിടുന്നവര്‍ സിപിഐഎമ്മിനൊപ്പം ചേരുന്നു. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധം ചിലര്‍ പ്രചരിപ്പിക്കുന്നു.

കേരളത്തിലെ കോണ്‍സിനെ നയിക്കുന്നത് സംഘപരിവാര്‍ മനസ് ഉള്ളവര്‍ എന്ന് അനില്‍ കുമാര്‍ പറഞ്ഞു. നിങ്ങള്‍ നല്ലൊരു തീരുമാനം എടുത്തു. കാലഘട്ടത്തിന് യോജിച്ച തീരുമാനം. നിറഞ്ഞ മനസോടെ സിപിഐഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *