ലഖിംപുര്‍ സംഭവം: നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി

ലക്‌നൗ: ലഖിംപുര്‍ ഖേരി സംഭവത്തില്‍ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണം. കൊല്ലപ്പെട്ടവര്‍ക്ക് ഇതുവരെ നീതി കിട്ടിയിട്ടിയില്ല. തന്റെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ നീതി അവകാശമാണ്. എന്നാല്‍ ഇതുവരെ നീതി നടപ്പായിട്ടില്ല. സംഭവത്തില്‍ അജയ് മിശ്രയുടെ മകനുണ്ടെന്ന് ദൃക്‌സാക്ഷികള്‍ എല്ലാവരും ഒരേപോലെ പറയുന്നു. നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ മന്ത്രിയുടെ രാജി അനിവാര്യമാണ്. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ എല്ലാം താന്‍ ഇന്നലെ സന്ദര്‍ശിച്ചു. നീതി മാത്രമാണ് അവരുടെ ആവശ്യം.

പ്രതിപക്ഷത്തെ അറസ്റ്റു ചെയ്യാനാണ് പോലീസ് സേനയെ ഉപയോഗിക്കുന്നത്. എന്നാല്‍ പ്രതികളെ അറസ്റ്റു ചെയ്യുന്നുമില്ല. – പ്രിയങ്ക ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *