ലഖിംപുര്‍ സംഭവം: അജയ് മിശ്ര രാജിവയ്‌ക്കേണ്ടതില്ലെന്ന് ബി.ജെ.പി

ലക്‌നൗ: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കു മേല്‍ വാഹനം ഓടിച്ചുകയറ്റി നടത്തിയ കൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തത്ക്കാലം വയ്‌ക്കേണ്ടതില്ലെന്ന്‌ ബി.ജെ.പി നേതൃത്വം.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ചുമതലകള്‍ വഹിക്കാന്‍ തടസ്സമില്ലെന്നും നേതൃത്വം വ്യക്തമാക്കി. യു.പി പോലീസിന്റെയും റിട്ടയേര്‍ഡ് ജഡ്ജിയുടെയും നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷം മന്ത്രിക്കോ മകനെതിരെയോ റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ രാജിയെ കുറിച്ച്‌ ചിന്തിച്ചാല്‍ മതിയെന്നാണ് ബി.ജെ.പിയുടെ നിലപാട്.

ഇന്നലെ അജയ് മിശ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ കണ്ട് വിശദീകരണം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed