രാജ്യത്ത് 22,431 പുതിയ കോവിഡ് കേസുകള്‍

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,431 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24,602 പേര്‍ രോഗമുക്തരായി. 318 പേര്‍ മരണമടഞ്ഞു. 2,44,198 സജീവ രോഗികളുണ്ട്.

പ്രതിദിന കോവിഡ് രോഗികളില്‍ 12,616 പേരം 134 മരണവും കേരളത്തിലാണ്. ഇതുവരെ 3,38,94,312 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3,32,00,258 പേര്‍ രോഗമുക്തരായി. 4,49,856 പേര്‍ മരണമടഞ്ഞു.

ഇതുവരെ 92,63,68,608 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 43,09,525 ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 93.94 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 7.64 കോടി ഡോസ് സര്‍ക്കാരുകളുടെ പക്കല്‍ കരുതലായി ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

രാജ്യത്ത് ഇതുവരെ 57,86,57,484 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 14,31,819 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *