സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളില്‍ ടി.സി. ഇല്ലാതെ ചേരാം

തിരുവനന്തപുരം: ​കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളില്‍ ടി.സി. ഇല്ലാതെ ചേരാം എന്ന് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

ചില സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്കു വക്കീല്‍ നോട്ടിസ് അയയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായി കാണുന്നതായും മന്ത്രി പറഞ്ഞു.

ടി.സി. ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 5 (2), (3) അനുശാസിക്കും പ്രകാരം പ്രസ്തുത സ്കൂളിലെ പ്രധാന അധ്യാപകന്‍ ടി.സി. നല്‍കേണ്ടതുണ്ട്. ചേരാന്‍ ഉദ്ദേശിക്കുന്ന സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ പ്രവേശനം നല്‍കാന്‍ സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *