പ്രളയദുരിതാശ്വാസ തട്ടിപ്പും മോണ്‍സണ്‍ കേസും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: കെ മുരളീധരന്‍

കോഴിക്കോട് : മോണ്‍സണ്‍ തട്ടിപ്പും പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ മുരളീധരന്‍ എംപി. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

പ്രളയദുരിതാശ്വാസ തട്ടിപ്പിനെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് പ്രളയകാലത്തും കൂടി എത്ര രൂപ എത്തിയെന്നോ ഇതിലെത്ര രൂപ ചിലവിട്ടെന്നോ എന്തെങ്കിലും കണക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ ഇതുവരെ സ‍ര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

പുരാവസ്തു തട്ടിപ്പ്  അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ചൂണ്ടിക്കാട്ടി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണ് മോണ്‍സണ്‍ എന്നും മുരളീധരന്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും സര്‍ക്കാരാണ്. സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയൊക്കെ ഹൈടെക്ക് തട്ടിപ്പാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *