ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ഷാരുഖിന്റെ മകന്‍ ആര്യനും നടി ദാമേച്ചയും ഉള്‍പ്പെടെ അറസ്റ്റില്‍

മുംബൈ: നടുക്കടലില്‍ ആഢംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. ആര്യനെ കൂടാതെ നടിയും മോഡലുമായ മുന്‍ മുന്‍ ദാമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരേയും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു.

രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡില ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ബിസിയുടെ പരിശോധന. യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറിയ ഉദ്യോഗസ്ഥര്‍ പാര്‍ട്ടി ആരംഭിച്ചതോടെ ലഹരി മരുന്നുകള്‍ പിടിച്ചെടുക്കുകയും ലഹരി വസ്തുക്കള്‍ കൈവശം വെച്ചവരെ പിടികൂടുകയുമായിരുന്നു. 7 മണിക്കൂറോളമാണ് പരിശോധന ഒടുവിലാണ് ലഹരി മരുന്നുകള്‍ കണ്ടെത്തിയത്.

കപ്പലില്‍ എന്‍സിബി നടത്തിയ പരിശോധനയില്‍ ആര്യനുള്‍പ്പെടെ എട്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം മൂന്ന് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കപ്പലില്‍ നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധ ലഹരി മരുന്നുകള്‍ പിടിച്ചെടുത്തെന്ന് എന്‍സിബി അറിയിച്ചു.

കോര്‍ഡില ക്രൂസ് എന്ന ആഢംബര കപ്പലിലാണ് എന്‍സിബി പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *