ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കര്‍ശന നിബന്ധനകളുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഏത് തരം കോവിഡ് വാക്‌സിനെടുത്തവരായാലും ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യു.കെ പൗരന്മാര്‍ 72 മണിക്കൂറിനകമെടുത്ത ആര്‍‌ടി‌പി‌സി‌ആര്‍ നെഗറ്റീവ്‌
ഫലം കൈയില്‍ കരുതണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ക‌ര്‍ശന നിര്‍ദേശം.

അത് മാത്രമല്ല നിര്‍ബന്ധമായും പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും നിബന്ധനയുണ്ട്. ഒക്ടോബര്‍ നാലുമുതല്‍ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കാണ് ഈ നിബന്ധനകള്‍ ബാധകം. ഇതിന് പുറമേ എയര്‍പോര്‍ട്ടിലെത്തിയാല്‍ നിര്‍ബന്ധമായും ആര്‍‌ടിപിസി‌ആര്‍ ടെസ്‌റ്റിന് ഹാജരാകണം. ഇന്ത്യയിലെത്തിയ ശേഷം എട്ടാം ദിവസം കൊവിഡ് ആര്‍ടി‌പിസിആര്‍ ടെസ്‌റ്റ് നടത്തും.

വീട്ടിലോ എവിടെയാണോ എത്തേണ്ടത് ആ മേല്‍വിലാസത്തിലോ പത്ത് ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ ഇരിക്കണം. പുതിയ നിബന്ധനകള്‍ എത്രയും വേഗം നടപ്പാക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *