രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26,727 പേര്‍ പുതുതായി രോഗികളായപ്പോള്‍ 277 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. 28,246 പേര്‍ ഇന്നലെ രോഗമുക്തരായി. 2,75,224 സജീവ രോഗികളാണ് നിലവിലുള്ളത്. പ്രതിദിന മരാഗികളില്‍ ബുധനാഴ്ചത്തെ അപേക്ഷിച്ച്‌ 24% വര്‍ധനവുണ്ടായി.

പുതിയ രോഗികളില്‍ 15,914 പേരും 122 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്താകെ 3,37,66,707 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. 3,30,43,144 പേര്‍ രോഗമുക്തരായി. 4,48,339 മരണം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ 89,02,08,007 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. അതില്‍ 64,40,451 ഡോസ് ഇന്നലെ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 വയസ്സിനു മുകളിലുള്ളവരില്‍ 69 പേരും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചുകഴിഞ്ഞൂ. 25% പേര്‍ പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചു. ആകെ ജനസംഖ്യയില്‍ 46% പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് 100ല്‍ 63 പേര്‍ വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ ലോകശരാശരി 79.4 ശതമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *