നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത് ആലോചനയില്‍: മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി നടത്തുന്നതുമായി ബന്ധപ്പെട്ട് കോവിഡ് നിയന്ത്രങ്ങള്‍ തീരുമാനിക്കുന്ന സമിതിയുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയോടും കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്ന ഉന്നതാധികാരസമിതിയോടും ആലോചിച്ച ശേഷം വള്ളംകളി നടത്തുന്ന കാര്യത്തില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളും.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി വള്ളംകളി മത്സരം നടത്താന്‍ സാധിച്ചിരുന്നില്ല. കോവിഡ് പ്രതിസന്ധികള്‍ക്കിയില്‍ നിന്നും തിരിച്ചു വരുന്ന ഘട്ടത്തില്‍ വള്ളംകളി മത്സരം ജനങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും ആവേശമാകുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വള്ളംകളി നടത്താന്‍ സാധിക്കുമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

You may missed