മോന്‍സനെ 3 ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി : പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് കോടതി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. മൂന്ന് ദിവസത്തേക്ക് കൂടിയാണ് മോന്‍സനെ കസ്റ്റഡിയില്‍ വിട്ടത്.

മോന്‍സനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം മുന്നോട്ടുകൊണ്ടു പോകാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും ഇതിനായി മോന്‍സനെ കസ്റ്റഡിയില്‍ വേണമെന്നുമാണ് ക്രൈംബ്രാഞ്ച് അപേക്ഷയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നതിനു പുറമേ കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ മോണ്‍സന് എതിരെയുണ്ടെന്ന് പ്രതിയെ ഹാജരാക്കവേ ക്രൈം ബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.

കോടികളുടെ തട്ടിപ്പ് നടന്നെന്ന് പറയുമ്ബോഴും അതിന് മതിയായ രേഖകള്‍ ക്രൈം ബ്രാഞ്ചിന്റെ പക്കലില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. മാധ്യമവാര്‍ത്തകള്‍ക്കു പിന്നാലെയാണ് അന്വേഷണ സംഘം പോകുന്നതെന്നും 10 കോടിയുടെ തട്ടിപ്പ് നടന്നെന്ന് പറയുമ്ബോഴും ഒരുകോടി തുക കൈമാറിയതിന്റെ രേഖകള്‍ മാത്രമാണ് ക്രൈം ബ്രാഞ്ച് കാണിച്ചിട്ടുള്ളതെന്നും പ്രതിഭാഗം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *