കര്‍ഷക സമരം: തുടര്‍ച്ചയായി ഗതാഗതം സ്തംഭിക്കുന്നതില്‍ ഇടപെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹൈവേകളില്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ഗതാഗതം സ്തംഭിക്കുന്നതില്‍ ഇടപെട്ട് സുപ്രീംകോടതി.

റോഡുകള്‍ എക്കാലവും അടച്ചിടാനാകില്ലെന്ന് കോടതി പറഞ്ഞു. കര്‍ഷകസമരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നോയിഡയിലെ താമസക്കാരില്‍ ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കോടതിവഴിയോ പ്രതിഷേധത്തിലൂടെയോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹാരം കണ്ടെത്താം. എന്നാല്‍ എങ്ങനെയാണ് ഹൈവേകളില്‍ ഗതാഗതം തടസ്സപ്പെടുത്താനാവുകയെന്നും ഇത് അനന്തമായി തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് എവിടെ അവസാനിക്കുമെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ബെഞ്ചിലെ അംഗം ജസ്റ്റിസ് എം.എം. സുന്ദ്രേഷ് ചോദിച്ചു.

കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ മൂന്നംഗ ഉന്നത തല സമിതിക്ക് രൂപം നല്‍കിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *