ഉത്തരവ് പാലിച്ചില്ല: കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഉത്തരവ് പാലിക്കാതിരുന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണറോഡ് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം. വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തേവര എസ്.ഐ, സി.ഐ എന്നിവര്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കമ്മിഷണര്‍ക്കെതിരായ നടപടി. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

കൊച്ചി സ്വദേശി കണ്ടെയ്നര്‍ സന്തോഷ്, ഭാര്യ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതി അബ്ദുള്‍ റഷീദിനെതിരെ പരാതി നല്‍കിയതിന് തേവര സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് സന്തോഷിന്റെ ഹര്‍ജി. തേവര സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശശിധരന്‍ പിള്ള, എസ്‌ഐ എയിന്‍ ബാബു എന്നിവര്‍ക്കെതിരെയാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *