സോളമന്‍ അലക്‌സ് കോണ്‍ഗ്രസില്‍ നിന്ന്‌ സി.പി.എമ്മിലേക്ക്‌

തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ് കോണ്‍ഗ്രസ് വിട്ടു.

ബാങ്ക് ബജറ്റിനെതിരെ വോട്ട് ചെയ്താണ് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം കൂടിയായ സോളമന്‍ അലക്‌സ് രാജി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി പദവികള്‍ ലഭിക്കാത്തതാണ് രാജിക്ക് കാരണമെന്ന് സോളമന്‍ അലക്‌സ് പറഞ്ഞു.

താന്‍ പ്രസിഡന്റായ ഭരണ സമിതി അവതരിപ്പിച്ച ബജറ്റിനെ വോട്ട് ചെയ്ത് തോല്‍പിച്ചാണ് സോളമന്‍ അലക്‌സ് രാജി പ്രഖ്യാപനം നടത്തിയത്. ഭരണസമിതിയില്‍ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടെങ്കിലും ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് മറുകണ്ടം ചാടുക കൂടി ചെയ്തതോടെ ബജറ്റ് പാസാക്കാനായില്ല. തൊട്ടുപിന്നാലെ പാര്‍ട്ടിയില്‍ നിന്നുള്ള രാജിയും പ്രഖ്യാപിച്ചു.

ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നു കൊണ്ട് സോളമന്‍ അലക്‌സിന്റെ നടപടി വിചിത്രമാണെന്നായിരുന്നു ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട്. യു.ഡി.എഫ് തിരുവനന്തപുരം ജില്ലാ ചെയര്‍മാനായും സോളമന്‍ അലക്‌സ് പ്രവര്‍ത്തിച്ചുട്ടുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *

You may missed