ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന് സിബിഐ

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റേത്  അപകട മരണം തന്നെയാണെന്ന് ആവര്‍ത്തിച്ച്‌ സിബിഐ. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐയുടെ  മറുപടി.

ബാലഭാസ്കറിന്റെ മാതാപിതാക്കളാണ് സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മരണത്തില്‍ അട്ടിമറിയില്ലെന്നാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മാതാപിതാക്കള്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച ശേഷമാണ് മരണത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് സിബിഐ കോടതിയില്‍  വ്യക്തമാക്കി.

സാക്ഷിയായി എത്തിയ കലാഭവന്‍ സോബിക്ക് കേസില്‍ ഇടപെടാന്‍ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. നേരത്തെ കള്ളതെളിവുകള്‍ നല്‍കിയെന്ന് ആരോപിച്ച്‌ കലാഭവന്‍ സോബിക്കെതിരെയും സിബിഐ കേസെടുത്തിരുന്നു.

ബാലഭാസ്‌ക്കറിന്റേത് അപകട മരണം തന്നെയാണെന്നാണ് സാങ്കേതിക പരിശോധന ഫലം വ്യക്തമാക്കുന്നതെന്ന് സിബിഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *