സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കുമെന്ന് മന്ത്രി ആന്റണി രാജു. 2020 ഒക്‌ടോബര്‍ 1 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള റോഡ് നികുതിയാണ് പൂര്‍ണമായും ഒഴിവാക്കുന്നത്.

കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വന്ന നിര്‍ദേശം മുഖ്യമന്ത്രിയും ധനവകുപ്പും അംഗീകരിച്ചു. സ്‌റ്റേജ്-കോണ്‍ട്രാക്‌ട് ക്യാരേജുകളുടെ നികുതി അടയ്ക്കുന്നതിന് ഡിസംബര്‍ 31 വരെ സാവകാശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *